Friday, April 3, 2009

നീര്‍മാതളം പൂത്ത കാലം അവസാനിച്ചു!

BY:MUJEEBURAHMAN KINALOOR
നീര്‍മാതളം പൂത്ത കാലം അവസാനിച്ചു!
മലയാളത്തിനു എന്നും വിസ്മയപ്പെടാനുള്ള എഴുത്തുകള്‍ ബാക്കി.
സത്യത്തില്‍ മലയാളിയുടെ മുഖം മൂടി ഇത്ര ധീരതയോടെ വലിച്ചു ചീന്തിയ ഒരു എഴുത്തുകാരന്‍/കാരി നമുക്കില്ലല്ലോ.
ഫ്യൂഡല്‍ മൂല്യങ്ങളില്‍ അഭിരമിക്കുകയും ഗാന്ധിസവും ലാളിത്യവും നടിക്കുകയും ചെയ്യുന്ന,
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വചാലമാകുകയും സ്ത്രീയെ വെറും ഭോഗ വസ്തുവായിക്കരുതുകയും ചെയ്യുന്ന
മലയാളി ആഭിജാത്യത്ത്തെ കടിച്ചുകുടയുകയായിരുന്നു "എന്റെകഥ".
വൈവിധ്യങ്ങള്‍ കാണാന്‍ പഠിക്കാത്ത നമുക്കുനേരെയുള്ള രൂക്ഷമായ വിമര്‍ശന ശരമായിരുന്നില്ലേ"ഒറ്റയടിപ്പാതകള്‍".
ആ ആത്മ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ വിശാലതയില്ലാത്ത നാം അവരെ ഈ മണ്ണില്‍ അന്ത്യശ്വാസം വലിക്കാന്‍ പോലും അനുവദിക്കാതെ ആട്ടിവിടുകയായിരുന്നു.
സ്നേഹത്തിന്റെ ആകാശത്ത് ഇപ്പോഴും പുഞ്ചിരി പൊഴിക്കുന്ന സുരയ്യ താരകമേ...
ഞങ്ങള്‍ക്ക് മാപ്പ് തന്നാലും!